എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സമീപിച്ച സര്‍വകക്ഷി സംഘത്തിന് നിരാശ. എന്‍ഡോസള്‍ഫാന്‍ എന്ന മാരകകീടനാശിനി നിരോധിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ഒരു ഉറപ്പും നല്‍കിയില്ലെന്ന് സംഘത്തെ നയിച്ച ആരോഗ്യമന്ത്രി പി കെ ശ്രീമതി ഡല്‍ഹിയില്‍ പറഞ്ഞു. ഇതെക്കുറിച്ച് ഒന്നുകൂടി പഠനം നടത്തേണ്ടിവരും എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.
എന്‍ഡോസള്‍ഫാന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന റിപ്പോര്‍ട്ടുകള്‍ സംഘം പ്രധാനമന്ത്രിയ്ക്ക് കൈമാറി. എന്നാല്‍ ഈ റിപ്പോര്‍ട്ട് പരിശോധിക്കാം എന്ന് മാത്രമാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കൃഷിമന്ത്രി ശരദ് പവാറിന്റെ അതേ നിലപാടാണ് തനിക്കുമെന്ന് സൂചനയാണ് പ്രധാനമന്ത്രിയും നല്‍കിയതെന്ന് പി കെ ശ്രീമതി പറഞ്ഞു.
രാജ്യമൊട്ടാകെ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ജനീവയില്‍ നടക്കുന്ന സമ്മേളനത്തിലും ഈ കീടനാശിനിയ്ക്കെതിരായ നിലപാട് സ്വീകരിച്ച് നിരോധനം ആവശ്യപ്പെടണമെന്നും സംഘം ആവശ്യപ്പെട്ടു.
മന്ത്രിമാരായ ബിനോയ് വിശ്വം, എന്‍ കെ പ്രേമചന്ദ്രന്‍, ജോസ് തെറ്റയില്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, വി സുരേന്ദ്രപിള്ള എന്നിവര്‍ക്കൊപ്പം കെ പി സി സി വൈസ് പ്രസിഡന്റ് തലേക്കുന്നില്‍ ബഷീര്‍, കെ ബി ഗണേഷകുമാര്‍, ബി ജെ പി നേതാവ് വി മുരളീധരന്‍ തുടങ്ങിയവരും സംഘത്തിലുണ്ട്.