എഞ്ചിന് മുന്നില്‍ മൃതദേഹം കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഒരു മണിക്കൂറോളം പിടിച്ചിട്ടത് യാത്രക്കാരെ വലച്ചു. ട്രെയിനിന് മുന്നില്‍ ചാടിയ ആളുടെ മൃതദേഹം എന്‍ജിനില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് ആലപ്പുഴ- ധന്‍ബാദ് എക്സ്പ്രസ് ആണ് മങ്കര സ്റ്റേഷനു സമീപം നിര്‍ത്തിയിട്ടത്.
ലക്കിടിയിലെത്തിയപ്പോഴാണ് ഒരാള്‍ ട്രെയിനിന് മുന്നില്‍ ചാടിയതെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഫയര്‍ഫോഴ്സ് എത്തി മൃതദേഹം പുറത്തെടുത്ത ശേഷം ട്രെയിന്‍ യാത്ര തുടര്‍ന്നു.
ശരീരം ഛിന്നഭിന്നമായതിനാല്‍ മരിച്ചയാളെ തിരിച്ചറിയാനായിട്ടില്ല.