മലപ്പുറം|
WEBDUNIA|
Last Modified ബുധന്‍, 6 ജനുവരി 2010 (16:18 IST)
സംവരണം ഏര്‍പ്പെടുത്തണമെന്ന എന്‍ എസ് എസിന്റെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് സി പി എം സംസ്ഥാന കമ്മിറ്റി അംഗം ടി കെ ഹംസ. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പിന്നാക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി മുന്നിട്ട് നില്‍ക്കുന്നവരെ സംവരണത്തിന്റെ ആനുകൂല്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താവുന്നതാണ്. മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്കുന്നവര്ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തണമെന്നതാണ് പാര്‍ട്ടി നയമെന്നും ഹംസ പറഞ്ഞു.
അതേസമയം, എന്‍ എസ് എസിന്റെ ആവശ്യം തികച്ചും ന്യായമാണെന്ന് ജെ എസ് എസ് നേതാവ് കെ ആര് ഗൌരിയമ്മ പറഞ്ഞു. നായര്‍ സമുദായത്തിനും സംവരണം വേണമെന്ന എന്‍ എസ് എസ് നിലപാടിനെ സ്വാഗതം ചെയ്യുകയാണ്. ജനസംഖ്യാ ആനുപാതികമായി വേണം സംവരണം ഏര്‍പ്പെടുത്താന്‍. എല്ലാ സമുദായങ്ങള്‍ക്കും സംവരണം ലഭിക്കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്നും ഗൗരിയമ്മ ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.