എന്‍എസ്എസിനെതിരെയുള്ള അക്രമം ഫാസിസം: ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
PRO
എന്‍എസ്എസ് കരയോഗം മന്ദിരങ്ങള്‍ക്കെതിരെയുള്ള അക്രമം ഫാസിസമെന്നു കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. നിലപാടു സ്വീകരിക്കാനുള്ള അവകാശം എല്ലാ സംഘടനകള്‍ക്കുമുണ്ടെന്നും പറഞ്ഞു.

യുഡിഎഫിനെ സഹായിച്ചതിന്‍റെ പേരിലാണ് ആക്രമണമെങ്കില്‍ അതു കേരളത്തില്‍ വിലപ്പോകില്ല. നിലപാടു സ്വീകരിക്കാനുള്ള അവകാശം എല്ലാ സംഘടനകള്‍ക്കുമുണ്ട്. അതിനെതിരേ അക്രമം അഴിച്ചുവിടുന്നതു ജനാധിപത്യത്തിനു നിരക്കുന്നതല്ല. സിപിഎം നടപടി തികഞ്ഞ കാടത്തമാണെന്നും ചെന്നിത്തല പറഞ്ഞു.

മുഹമ്മയില്‍ പെരുന്തുരുത്ത് 1590-ാം നമ്പര്‍ കരയോഗത്തിന്റെ മന്ദിരത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം അര്‍ദ്ധരാതിയോടെയാണ് ആക്രമമുണ്ടായത്. എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനെ വിമര്‍ശിച്ചിരുന്നു. ഇത്തവണ സമദൂരസിദ്ധാന്തം ഉപേക്ഷിച്ചിരുന്നുവെന്നും യു ഡി എഫിന് അനുകൂലമായാണ് തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് നിലപാടെടുത്തതെന്നുമാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. ഇതിനോടുള്ള പ്രതിഷേധമാകും ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :