കേന്ദ്രത്തിന് ദുരഭിമാനം: പിണറായി

തിരുവനന്തപുരം| WEBDUNIA| Last Modified വെള്ളി, 29 ഏപ്രില്‍ 2011 (15:06 IST)
എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദുരഭിമാനം വെടിയണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ദുര്‍വാശിയും ദുരഭിമാനവും വെടിഞ്ഞ്‌ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ നിലപാട് ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.

സംസ്ഥാനത്ത് എല്‍ ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താലിനോടനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ കൂട്ടാക്കാത്ത കേന്ദ്ര നടപടിയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :