എടി‌എമ്മില്‍നിന്ന് അധികം പണം ലഭിച്ചു; തിരിച്ചേല്‍പ്പിക്കാനെത്തിയ ഇടപാടുകാരന്‍ പൊല്ലാപ്പിലായി!

തൃപ്പൂണിത്തുറ: | WEBDUNIA|
PRO
PRO
എടിഎമ്മില്‍നിന്ന്‌ അധികപണം കിട്ടിയത്‌ തിരിച്ചേല്‍പ്പിക്കാന്‍ നടത്തിയ ശ്രമം ഇടപാടുകാരന്‌ പൊല്ലാപ്പായി. ഫെഡറല്‍ ബാങ്കിന്റെ നഗരത്തിലെ എടിഎമ്മില്‍നിന്ന്‌ 14,000 രൂപ പിന്‍വലിച്ച ബിഎംഎസ്‌ നേതാവും എരൂര്‍ സ്വദേശിയുമായ മാടശ്ശേരില്‍ എം എസ്‌.വിനോദ്‌ കുമാറിന്‌ 14,500 രൂപ കിട്ടി.

അധികം കിട്ടിയ 500 രൂപ തിരിച്ചേല്‍പ്പിക്കാന്‍ അക്കൗണ്ടുള്ള എരൂര്‍ ബ്രാഞ്ചിലേക്ക്‌ വിളിച്ചപ്പോള്‍ കാത്തുനില്‍ക്കാനായിരുന്നുവത്രെ മറുപടി. ഏറെനേരം കഴിഞ്ഞപ്പോള്‍ തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ അറിയിച്ചേക്കാമെന്ന മറുപടി കിട്ടി.

എന്നാല്‍ പിന്നീട്‌ കിട്ടിയ മറുപടി ഏറെ വിചിത്രമായിരുന്നു. അധികപണം കിട്ടിയതിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്കല്ലെന്നും എടിഎമ്മുകളുടെ ചുമതലയെല്ലാം ഔട്ട്സോഴ്സ്‌ ചെയ്തിരിക്കയാണെന്നുമായിരുന്നു വിശദീകരണം. എറണാകുളത്ത്‌ അടിയന്തരമായി എത്തേണ്ട വിനോദ്‌ കുമാറിന്റെ യാത്ര മുടങ്ങുകയും ചെയ്തു. യുണൈറ്റഡ്‌ ഇന്ത്യാ ഇന്‍ഷുറന്‍സ്‌ അഡ്വൈസറാണ്‌ ഇദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :