എക്സൈസ് മന്ത്രിക്ക് കൂട്ടുകച്ചവടമുണ്ടെന്ന് പിണറായി വിജയന്‍

കോഴിക്കോട്| JOYS JOY| Last Modified ചൊവ്വ, 31 മാര്‍ച്ച് 2015 (10:50 IST)
എക്സൈസ് മന്ത്രി കെ ബാബുവിന് കൂട്ടു കച്ചവടമുണ്ടെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. അതിലെ ഒരു ഭാഗം മാത്രമാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മന്ത്രി ബാബുവിനെ മാറ്റി നിര്‍ത്തി ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ബാബുവിനെതിരെ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ കോടികള്‍ കൊടുത്ത് സഹായിച്ചത് ബാബുവാണെന്നും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പുരസ്കാരം ലഭിച്ച മുഖഭാവമാണ് ഉമ്മന്‍ ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരായ ആരോപണങ്ങളില്‍ നടപടി വേണമെന്നും പിണറായി ആവശ്യപ്പെട്ടു. ഗണേഷ് കുമാറിന് വ്യക്തിവിരോധമുണ്ടെന്ന് കരുതുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :