എം സ്വരാജുമായി അഭിപ്രായവ്യത്യാസമില്ല: വി എസ്

തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ എം സ്വരാജുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വരാജുമായി തനിക്ക് പ്രശ്നമുണ്ടെന്ന തരത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാ

കൊച്ചി, എം സ്വരാജ്, വി എസ് അച്ചുതാനന്ദന്‍ Kochi, M Swaraj, VS Achuthanadan
കൊച്ചി| rahul balan| Last Modified തിങ്കള്‍, 4 ഏപ്രില്‍ 2016 (18:52 IST)
തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ എം സ്വരാജുമായി അഭിപ്രായ വ്യത്യാസമില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സ്വരാജുമായി തനിക്ക് പ്രശ്നമുണ്ടെന്ന തരത്തില്‍ തന്റെ പേര് പരാമര്‍ശിക്കുന്നത് കോണ്‍ഗ്രസിന്റെ വില കുറഞ്ഞ രാഷ്ട്രീയ തന്ത്രം മാത്രമാണെന്നും വി എസ് പറഞ്ഞു. ഗണേഷ് കുമാറിന്റെ കാര്യം ഭൂതവും ഭാവിയും നോക്കി ജനം തീരുമാനമെടുക്കുമെന്നും വി എസ് പറഞ്ഞു.

കഴിഞ്ഞ പാര്‍ട്ടി സമ്മേളനത്തിനിടെ സ്വരാജ് വി എസിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നതായി
മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. സ്വരാജ് തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥി ആയതോടെയാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും ജീവന്‍‌വച്ചത്. വിഷയം നിരന്തരമായി ദൃശ്യമാധ്യമ ചര്‍ച്ചകളിലും മറ്റു ഉന്നയിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ അഡ്വ ജയശങ്കറിന് സ്വരാജ് ഫേസ്ബുക്കിലൂടെ നല്‍കിയ മറുപടി ഏറെ ചര്‍ച്ചയായിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :