‘ദിവാന്‍ ഓഫ് കൊച്ചി’ - പൃഥ്വിരാജ് ചിത്രം, സംവിധാനം നാദിര്‍ഷ!

നാദിര്‍ഷയും ദിലീപും ഇത്തവണയും ഒന്നിക്കില്ല!

Diwan Of Kochi, Nadirshah, Prithviraj, Mammootty, Mohanlal, Kohli, ദിവാന്‍ ഓഫ് കൊച്ചി, നാദിര്‍ഷ, പൃഥ്വിരാജ്, മമ്മൂട്ടി, മോഹന്‍ലാല്‍, കൊ‌ഹ്‌ലി
Last Modified വെള്ളി, 1 ഏപ്രില്‍ 2016 (15:00 IST)
നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജ് നായകനാകുന്നു. ‘ദിവാന്‍ ഓഫ് കൊച്ചി’ എന്ന് പേരിട്ടിരിക്കുന്ന സിനിമ നര്‍മ്മ മുഹൂര്‍ത്തങ്ങളാല്‍ സമ്പന്നമാ‍യ ആക്ഷന്‍ ചിത്രമാണ്. നാദിര്‍ഷ തന്നെയായിരിക്കും തിരക്കഥ എന്നാണ് റിപ്പോര്‍ട്ടുകള്‍.

നാദിര്‍ഷയുടെ ആദ്യ സംവിധാന സംരംഭമായ ‘അമര്‍ അക്ബര്‍ അന്തോണി’ മെഗാഹിറ്റായിരുന്നു. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂര്യയുമായിരുന്നു ചിത്രത്തിലെ നായകന്‍‌മാര്‍. എന്നാല്‍ ദിവാന്‍ ഓഫ് കൊച്ചിയില്‍ പൃഥ്വിരാജ് മാത്രമാണ് ഹീറോ.

ദിലീപിന്‍റെ അടുത്ത സുഹൃത്തായ നാദിര്‍ഷ തന്‍റെ രണ്ടാമത്തെ ചിത്രം ദിലീപിനെ നായകനാക്കിയായിരിക്കും ചെയ്യുക എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആ റിപ്പോര്‍ട്ടുകളെല്ലാം തെറ്റാണെന്ന് തെളിയിച്ചുകൊണ്ടാണ് നാദിര്‍ഷ - പൃഥ്വിരാജ് ചിത്രം അണിയറയില്‍ ഒരുങ്ങുന്നത്.

ഒരു പക്കാ മാസ് എന്‍റര്‍ടെയ്നറായ ദിവാന്‍ ഓഫ് കൊച്ചി ബിഗ് ബജറ്റിലാണ് ഒരുങ്ങുന്നത്. നാദിര്‍ഷ തന്നെയായിരിക്കും ചിത്രത്തിന്‍റെ ഗാനങ്ങളും ഒരുക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :