കോൺഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകൾക്കു ശേഷം ഡൽഹിയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായ

കൊച്ചി, കോൺഗ്രസ്  Kochi, Congress
കൊച്ചി| rahul balan| Last Modified ഞായര്‍, 3 ഏപ്രില്‍ 2016 (10:45 IST)
സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മാരത്തോണ്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ പട്ടിക ഇന്നുതന്നെ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഒരാഴ്ചയോളം നീണ്ട ചര്‍ച്ചകൾക്കു ശേഷം ഡൽഹിയിൽ നിന്നും നെടുമ്പാശേരിയിലെത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, സ്ഥാനാര്‍ത്ഥി നിർണയ ചർച്ചകളിൽ തൃപ്തനാണോ എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ചില്ല.

കേരളത്തില്‍ തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി എ ഗ്രൂപ്പ് നേതാക്കളുമായി ചർച്ച നടത്തി. എന്നാൽ, താന്‍ പങ്കെടുത്തത് ഗ്രൂപ്പ് യോഗത്തിലല്ലെന്നും തന്നെ കാത്തു നിന്നവരുമായി ചര്‍ച്ച നടത്തുക മാത്രമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സീറ്റുകാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന ബെന്നി ബഹനാൻ, മന്ത്രിമാരായ കെ ബാബു, കെ സി ജോസഫ് എന്നിവരാണ് വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ കണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :