എ കെ ജിയും അഴീക്കോടനും കണ്ണൂര്‍ ലോബിയില്‍ പെടുമോ? - പിണറായി
കണ്ണൂര്‍|
WEBDUNIA|
PRO
PRO
സി പി എമ്മിലെ കണ്ണൂര്‍ ലോബിയെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ അത് ആരാണെന്ന് വ്യക്തമാക്കണമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എ കെ ജിയും അഴിക്കോടനുമെല്ലാം കണ്ണൂര്‍ ലോബിയില്‍ പെടുമോ എന്നും വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. വിമര്‍ശിക്കുമ്പോള്‍ കണ്ണൂര്‍ ലോബിയെന്ന് വെറുതെ ആക്ഷേപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ടി പി വധക്കേസില്‍ റഫീഖിന്റെ വിരലയടാളം കാറിലുണ്ടായിരുന്നുവെന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ റഫീഖിന്റെ പങ്കിനെക്കുറിച്ച് പൊലീസ് അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് പിണറായി ചോദിച്ചു. അന്വേഷണം വഴിതെറ്റിക്കുക എന്നത് കോണ്‍ഗ്രസിന്റെ ഹോബിയാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രശേഖരനെ വധിക്കാനായി സി പി എം നേതാക്കള്‍ കല്യാണവീട്ടില്‍ ഗൂഢാലോചന നടത്തിയെന്നാണ് പറയുന്നത്. ഇത്രയും അടച്ചുറപ്പുള്ള പാര്‍ട്ടി ഓഫീസുകളുള്ള സി പി എമ്മിന് കല്യാണവീട്ടില്‍ ഗൂഢാലോചന നടത്തേണ്ട കാര്യമുണ്ടോ എന്നും പിണറായി ചോദിച്ചു.