കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പി കെ മൈക്കിള്‍ തരകനെയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും ജീവനക്കാര്‍ പൂട്ടിയിട്ടു. വിവിധ പഠന വകുപ്പുകള്‍ നിര്‍ത്തലാക്കുന്നതില്‍ പ്രതിഷേധിച്ചാണ് വി സിയെ പൂട്ടിയിട്ടത്.
സ്ഥിരം അധ്യാപകരും മതിയായ സാഹചര്യവുമില്ലാത്തതിനാല്‍ പത്തൊന്‍പതോളം പഠന വകുപ്പുകള്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞ ദിവസം സര്‍വകലാശാല തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഇടത് സംഘടനയാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്.
ലൈബ്രറി സയന്‍സ്, മാസ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയ പഠന വകുപ്പകളാണ് നിര്‍ത്തലാക്കുന്നത്. നിലവില്‍ 31 പഠനവകുപ്പുകളാണ് ഉണ്ടായിരുന്നത്. ഇവയില്‍ പത്തൊന്‍പത് വകുപ്പുകള്‍ നിര്‍ത്തലാക്കിയാല്‍ 12 വകുപ്പുകളാണ് ഇനി ഉണ്ടാകുക.