ഋഷിരാജ് സിംഗിനെ ക്രൂശിക്കുന്നവരെ എതിര്‍ക്കണമെന്ന് സുരേഷ്‌ഗോപി

WEBDUNIA|
PRO
PRO
ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ പിന്തുണച്ച് നടന്‍ സുരേഷ്‌ഗോപി രംഗത്തെത്തി. ഋഷിരാജ് സിംഗിനെ ക്രൂശിക്കുന്നവരെയും എതിര്‍ക്കുന്നവരെയും പ്രോത്സാഹിപ്പിക്കാതെ എതിര്‍ക്കണമെന്ന് സുരേഷ്‌ഗോപി പറഞ്ഞു.

ഋഷിരാജ് സിംഗ് റോഡില്‍ പാലിക്കേണ്ട ഉത്തരവാദിത്വങ്ങളെ കുറിച്ച് അദ്ദേഹം ബോധവത്കരണം നടത്തിയെന്നും അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും സുരേഷ്‌ഗോപി പറഞ്ഞു.

കൂടാതെ യുവ എംപിമാരെയും, എംഎല്‍എ മാരെയും പിന്തുണക്കുന്നുവെന്നും സുരേഷ്‌ഗോപി വ്യക്തമാക്കി. റീച്ച് ടു സ്‌കൂള്‍ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ എത്തിയപ്പോളാണ് സുരേഷ്‌ഗോപി തന്റെ നിലപാട് അറിയിച്ചത്.

പി രാജീവ് എംപിയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 17 സ്‌കൂള്‍ ബസുകള്‍ വിതരണം ചെയ്തതായിരുന്നു റീച്ച് ടു സ്‌കൂള്‍ പദ്ധതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :