ഉരു കടലില്‍ മുങ്ങി അഞ്ചു പേരെ കാണാതായി

ബേപ്പൂര്‍: | WEBDUNIA|
PRO
PRO
ബേപ്പൂരില്‍ ഉരു കടലില്‍ മുങ്ങി അപകടത്തില്‍ പെട്ട് അഞ്ചു പേരെ കാ‍ണാതായി. മൂന്ന്‌ പേരെ രക്ഷപ്പെടുത്തി. ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക്‌ ചരക്കുമായി പോയ അരുള്‍ സീലി എന്ന ഉരു പരപ്പനങ്ങാടി പുറംകടലില്‍ മുങ്ങുകയായിരുന്നു. തൂത്തുക്കുടി സ്വദേശികളായ സുരേഷ്‌, പ്രകാശ്‌, റാസിന്‍ എന്നിവരാണ്‌ രക്ഷപ്പെട്ടത്‌. സ്രാങ്ക്‌ തൂത്തുക്കുടി സ്വദേശി ഭാസ്‌ക്കരന്‍ തൂത്തുക്കുടി സ്വദേശികളായ മൈക്കിള്‍, അലക്‌സ്, കെവിന്‍, സേവ്യര്‍ എന്നിവരെയാണ്‌ കണ്ടെത്താനുള്ളത്‌. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു.

രക്ഷപ്പെടുത്തിയവരെ ചെറുവണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റി. എട്ടുപേരുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ യാത്ര തിരിച്ച ഉരു ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടത്തില്‍ പെട്ടത്. മല്‍സ്യത്തൊഴിലാളികളായിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്.

അവരുടെ ബോട്ടില്‍ കരയ്ക്കെത്തിയ ഇവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. തെരച്ചിലിനായി കൊച്ചിയിലെ സംയുക്തസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായ കാറ്റും കടല്‍ക്ഷോഭവുമായിരുന്നു അപകടകാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :