ഉമ്മൻ ചാണ്ടിയും കൂട്ടാളികളും സൊമാലിയൻ കടൽകൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു: വിഎസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രിയെയും സൊമാലിയന്‍ കടൽകൊള്ളക്കാരോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. കേരളം സൊമാലിയ അല്ല. എന്നാല്‍ മുഖ്യമന്ത്രിയും കൂട്ടുകാരു

ഉമ്മൻ ചാണ്ടി, വിഎസ്, നരേന്ദ്ര മോദി Oomman Chandy, VS, Narendra Modi
rahul balan| Last Modified വ്യാഴം, 12 മെയ് 2016 (16:48 IST)
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൊമാലിയന്‍ പരാമര്‍ശത്തിനെതിരെ വിമര്‍ശനങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രിയെയും സൊമാലിയന്‍ കടൽകൊള്ളക്കാരോട് ഉപമിച്ച് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ രംഗത്ത്. കേരളം സൊമാലിയ അല്ല. എന്നാല്‍ മുഖ്യമന്ത്രിയും കൂട്ടുകാരും സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം പോലെ സൊമാലിയ ആയുധമാക്കി രണ്ട് വോട്ടുതട്ടാനായി ഉമ്മന്‍ ചാണ്ടി രംഗത്തെത്തിയിട്ടുണ്ടെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ വി എസ് കുറ്റപ്പെടുത്തുന്നു.

വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-

കേരളം സൊമാലിയ അല്ല, തീർച്ച;

പക്ഷേ, ഉമ്മൻ ചാണ്ടിയും കൂട്ടാളികളും സൊമാലിയൻ കടൽകൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു.
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡി കേരളത്തെ നന്നാക്കാനായി ഇറങ്ങി പുറപ്പെട്ടിരിക്കുകയാണ്. അദ്ദേഹം പ്രധാനമന്ത്രി ആയിട്ട് രണ്ട് വർഷം ആയി. കേരളത്തിന്റെ നിലനില്പിന് അടിയന്തരമായി ആവശ്യം വേണ്ട കാര്യങ്ങൾ ഗവന്മെന്റും പ്രതിപക്ഷവും അദ്ദേഹത്തിന്റെ മുമ്പാകെ നിരന്തരം അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാം ചെയ്യും എന്ന് പറയുന്നതല്ലാതെ ഇതവരെ ഒരു കാര്യവും അദ്ദേഹം കേരളത്തിന് വേണ്ടി ചെയ്തിട്ടില്ല.

കുറച്ച് ദിവസം മുമ്പ് ഒരു പോസ്റ്റിൽ നരേന്ദ്ര മോഡി നടത്തിയ ഇത്തരം വാഗ്ദാന ലംഘനങ്ങളുടെ പട്ടിക ഞാൻ നിരത്തിയിരുന്നു. അതിന് ബി.ജെ.പി.യുടെയൊ ആർ.എസ്.എസ് -ന്റെയൊ ഒരു മറുപടിയും ലഭിച്ചിട്ടില്ല.

നരേന്ദ്രമോഡി ഇപ്പോൾ കേരളത്തെ സൊമാലിയയോട് ഉപമിച്ചിരിക്കുകയാണ്. ശിശു മരണനിരക്ക് കേരളത്തെക്കാൾ മെച്ചമാണ് സൊമാലിയയുടെത് എന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഇത് തീർത്തും വസ്തുതാ വിരുദ്ധമാണ്. ലോകമെമ്പാടും പുകഴ്ത്തപ്പെടുന്ന ഒരു വികസന മാതൃകയാണ് കേരളത്തിന്റേത്. ഇങ്ങനെ ഒരു മാതൃക ഇവിടെ സൃഷ്ടിച്ചെടുക്കാൻ അടിത്തറ ഒരുക്കിയത് ഇടതുപക്ഷ സർക്കാരുകളാണ്. ആകൊണ്ട് ഞാൻ നരേന്ദ്ര മോഡിയോട് പറയുന്നു കേരളവും സോമാലിയയും തമ്മിൽ യാതൊരു സാമ്യവുമില്ല. എന്തിന് നിങ്ങളുടെ ഗുജറാത്തിനെക്കാൾ ജീവിതനിലവാര മേഖലകളിൽ എത്രയോ മുകളിലാണ് കേരളം.

ഓണത്തിനിടയിൽ പുട്ടുകച്ചവടം എന്ന പോലെ സൊമാലിയ ആയുധമാക്കി രണ്ട് വോട്ട് തട്ടാനായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പതിവ് പോലെ രംഗത്ത് എത്തിയിട്ടുണ്ട്. കേരളത്തെ ഗുജറാത്താക്കാനുള്ള മോഡിയുടെ തന്ത്രം നടപ്പിലാക്കി കൊണ്ടിരിക്കുന്ന ആർ.എസ്.എസ്. കിങ്കരനാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ ഈ ഗുജറാത്ത് മോഡൽ നടപ്പിലാക്കിയാൽ കേരളത്തിലെ സാമൂഹ്യ അന്തരീക്ഷം രക്തപങ്കിലമാകും.

ശ്രീമാൻ ഉമ്മൻ ചാണ്ടി, കേരളം സൊമാലിയ അല്ലെങ്കിലും നിങ്ങൾക്കും കൂട്ടാളികൾക്കും സൊമാലിയൻ കടൽകൊള്ളക്കാരുടെ ഒരു ഛായ ഇല്ലേ? അല്ല നിങ്ങൾ അവരെയും നാണിപ്പിക്കുന്നുണ്ടാവാം!

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 ...

ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം; 17 തൊഴിലാളികള്‍ മരിച്ചു
ഗുജറാത്തിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍സ്‌ഫോടനം. അപകടത്തില്‍ 17 തൊഴിലാളികള്‍ മരിച്ചു. ...

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്

പൊതുജനങ്ങൾക്കായി കൈറ്റിന്റെ ഓൺലൈൻ എ.ഐ. കോഴ്‌സ്
നേരത്തെ 80,000സ്‌കൂള്‍ അധ്യാപകര്‍ക്കായി കൈറ്റ് നടത്തിയ എ.ഐ. പരിശീലന മൊഡ്യൂള്‍ പുതിയ ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ...

ചാടി കയറി പോകാൻ വരട്ടെ, ഊട്ടി-കൊടൈക്കനാൽ സന്ദർശനത്തിന് ഇനി ഇ- പാസ് മുൻകൂട്ടി എടുക്കണം
പരിസ്ഥിതി സംരക്ഷണവും പ്രതിദിനമുള്ള ട്രാഫിക് നിയന്ത്രിക്കുന്നതിനുമായാണ് നടപടി ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...