പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി ജയിക്കാന്‍ വിഎസ് അത്രയും പറഞ്ഞാല്‍ മതി: കോടിയേരി

എല്‍ഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയില്ല

വിഎസ് അച്യുതാനന്ദന്‍ , സിപിഎം , ഉമ്മന്‍ചാണ്ടി , പിസി ജോര്‍ജ്
കോട്ടയം| jibin| Last Modified ബുധന്‍, 4 മെയ് 2016 (14:16 IST)
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പുഞ്ഞാറില്‍ ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച സംഭവത്തില്‍ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. വിഎസ് ഒരുവാക്ക് പറഞ്ഞാല്‍ പിസി ജോര്‍ജ് പൂഞ്ഞാറില്‍ തോല്‍ക്കും. പൂഞ്ഞാറിലെ ഇടത് സ്ഥാനാര്‍ഥി ജയിക്കാന്‍ വിഎസ് അത്രയും പറഞ്ഞാല്‍ മതിയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഉമ്മന്‍ചാണ്ടി തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് പ്രഖ്യാപിക്കാന്‍ കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന് ധൈര്യമുണ്ടോ. എല്‍ഡിഎഫിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടുന്ന രീതിയില്ലെന്നും ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :