ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്കം
കോട്ടയം|
WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കോട്ടയത്ത് തുടക്കമായി. നേരത്തെ പരാതി സമര്‍പ്പിച്ച 256 പേരെയാണ് മുഖ്യമന്ത്രി ജനസമ്പര്‍ക്ക പരിപാടിയില്‍ നേരിട്ടു കാണുക.
തെരഞ്ഞെടുക്കപ്പെട്ട 256 പേര്‍ക്കു പുറമേ ജനസമ്പര്‍ക്കപരിപാടിയുടെ ദിവസം 20,000 പുതിയ അപേക്ഷകര്‍ എത്തുമെന്നാണു കണക്കാക്കപ്പെടുന്നത്. സ്‌റ്റേഡിയത്തിന്റെ കവാടത്തില്‍ അഞ്ച് ഇന്‍ഫര്‍മേഷന്‍ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും.
സ്‌റ്റേഡിയത്തില്‍ എ ബ്ലോക്കിലാണ് തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാര്‍ക്ക് ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്. ഇവരുടെ പരാതികള്‍ പരിഗണിച്ചശേഷം ബി ബ്ലോക്കിലുള്ള പുതിയ പരാതിക്കാരെ മുഖ്യമന്ത്രി നേരിട്ട് കാണും.
വൈക്കത്തഷ്‌ടമി പ്രമാണിച്ച് വൈക്കം താലൂക്കില്‍നിന്നുള്ളവര്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും അറിയിച്ചു.