ഉത്സവ ആഘോഷത്തിനിടെ എ എസ് ഐയെ വെട്ടി പരിക്കേല്പിച്ച കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വാരണം വിഷ്ണുനിവാസില്‍ വി അഖില്‍ (22), വാരണം ഷാന്നിവാസില് ഷാനി(23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരുവരും ക്വട്ടേഷന്‍ അക്രമങ്ങളില്‍ പങ്കെടുക്കുന്നവരാണ്. കഴിഞ്ഞ ഏപ്രിലില്‍ ബാറിലെ അക്കൗണ്ടന്റ് മനോഹരനെ തടഞ്ഞുനിര്‍ത്തി അക്രമിച്ച കേസിലെ പ്രതികളാണ് ഇരുവരും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
കാക്കനാട് ഷണ്മുഖവിലാസം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് എ എസ് ഐ ജോയിക്ക് വെട്ടേറ്റത്.