അര്‍ജന്റീനയില്‍ വെള്ളപ്പൊക്കത്തില്‍ 50 മരണം

ബ്യൂണിസ് ഐറിസ്| WEBDUNIA| Last Modified വ്യാഴം, 4 ഏപ്രില്‍ 2013 (13:09 IST)
PRO
PRO
അര്‍ജന്‍റീനയില്‍ കനത്ത മഴയും പ്രളയവും. അമ്പതോളം പേര്‍ മരിച്ചു. 2500 പേരെ സുരക്ഷിതതാവളങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു.

തലസ്ഥാനം ബ്യൂണിസ് ഐറിസിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ നാശം വിതച്ചത്. വൈദ്യുതാഘാതം ഏറ്റാണു മരണം ഏറെയും. പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. രക്ഷപ്പെടാനാകാതെ പലരും ഇവിടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് വിവരം.

റോഡ്, റെയില്‍ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :