ഈ ഐഡിയ കൊള്ളാം ! ലേഡിസ് ഹോസ്റ്റല്‍ മമ്മൂട്ടിയുടെ വീടിനടുത്തായാല്‍ ?

ലേഡിസ് ഹോസ്റ്റലില്‍ അന്തേവാസികളെ ലഭിക്കാന്‍ ഇതിനും വലിയ വഴി ഇല്ല !

Aiswarya| Last Updated: ചൊവ്വ, 16 മെയ് 2017 (11:04 IST)
ലേഡിസ് ഹോസ്റ്റലില്‍ അന്തേവാസികളെ ലഭിക്കാന്‍ ഇതിനും വലിയ വഴി ഇല്ല. മലയാളികളുടെ പ്രിയ താരം മമ്മൂട്ടിയെ ഉള്‍പ്പെടുത്തി ഒരു പോസ്റ്റര്‍. എറണാകുളം കടവന്ത്ര ഗിരി നഗറിന് സമീപമുള്ള ലേഡിസ് ഹോസ്റ്റല്‍ അധികൃതര്‍ നഗരത്തില്‍ പലയിടത്തായി പതിച്ച് പോസ്റ്ററുകളിലാണ് മമ്മൂട്ടിയുടെ അയല്‍ക്കാരായി താമസിക്കാന്‍ ഹോസ്റ്റല്‍ വേണ്ടവരെ ക്ഷണിച്ചിരിക്കുന്നത്.

മമ്മൂട്ടി പോലും മനസ്സാവാചാ അറിയാത്തൊരു പരസ്യമാണിത്. ഗിരി നഗറിലുള്ള ലേഡിസ് ഹോസ്റ്റലിന്റെ പേരിനൊപ്പം അഡ്രസ് എന്ന നിലയിലാണ് മമ്മൂട്ടിയുടെ വസതിക്ക് സമീപം എന്ന് ചേര്‍ത്തിരിക്കുന്നത്. പെട്ടന്നു ലൊക്കേഷന്‍ പിടികിട്ടാനാണ് അധികൃതര്‍ ഇങ്ങനെ ചെയ്തത്. അന്തേയവാസികളെ ലഭിക്കാന്‍ ആണ് അവര്‍ ഈ മാര്‍ഗം സ്വീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :