കോട്ടയം|
AISWARYA|
Last Modified തിങ്കള്‍, 15 മെയ് 2017 (14:04 IST)
പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ടിജെഎസ് ജോര്‍ജ്. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിലെ കോളത്തിലാണ് ഇടതു സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശിച്ചിരിക്കുന്നത്. കമ്മ്യൂണിസം അപ്രത്യക്ഷമാകുന്നതിനെ നാം സാക്ഷ്യം വഹിക്കുകയാണോ എന്ന ചോദ്യവുമായാണ് അദ്ദേഹം തന്റെ ലേഖനം തുടങ്ങുന്നത്.
രാജ്യത്ത് ഇടതുപക്ഷാധികാരം അവശേഷിക്കുന്നത് കേരളത്തില്‍ മാത്രമാണെന്നും ബംഗാളില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട ഇടതുഭരണം അവസാനിച്ചു. വീണ്ടും ഭരണത്തിലേറാന്‍ ശ്രമിച്ചങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ തവണത്തെ വന്‍ വിജയത്തോടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയെങ്കിലും വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പ്രശ്‌നങ്ങള്‍ എന്തുകൊണ്ട് നില്‍ക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിലേക്ക് നയിക്കുന്ന അദ്ദേഹം സ്വയം നാണംകെടുന്നതിനൊപ്പം സര്‍ക്കാരിനേയും നാണം കെടുത്തുവാണോന്നും അദ്ദേഹം ചോദിക്കുന്നു. സുപ്രീം കോടതിയില്‍ നിന്നും ഉണ്ടായ വിമര്‍ശനത്തോടെ പിണറായി ഒരു ഹാസ്യ കഥാപാത്രമായതായും അദ്ദേഹം പറഞ്ഞിരുന്നു. ഓരോ വിഷയത്തിലും പൊതുജനം ചിന്തിക്കുന്നതിന് വിപരീതമായാണ് പിണറായിയുടെ നിലപാടുകളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.