ഇരുപത്തിമൂന്നുകാരനായ അമീറിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാര്‍; രേഖാചിത്രവുമായി പ്രതിക്ക് സാമ്യമില്ല: പൊലീസ്

ജിഷയുടെ കൊലയാളിയായ അസം സ്വദേശി അമീർ ഉൾ ഇസ്ലാമിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ്

കൊച്ചി, ജിഷ, പൊലീസ്, പെരുമ്പാവൂര്‍ kochi, jisha, police, perumbavur
കൊച്ചി| സജിത്ത്| Last Modified വ്യാഴം, 16 ജൂണ്‍ 2016 (19:30 IST)
ജിഷയുടെ കൊലയാളിയായ അസം സ്വദേശി അമീർ ഉൾ ഇസ്ലാമിന് അസമിലും ബംഗാളിലുമായി രണ്ട് ഭാര്യമാരുണ്ടെന്ന് പൊലീസ്. ഒന്‍പതു വയസ്സായ മകനുള്ള നാല്‍പ്പത്തിമൂന്നുകാരിയെയാണ് ഇയാള്‍ അസമില്‍ വിവാഹം കഴിച്ചതെന്ന് പൊലീസ് അറിയിച്ചു. ബംഗാളിലുള്ള ഭാര്യയും അയാളെക്കാള്‍ പത്ത് വയസ്സ് കൂടുതലുള്ള സ്ത്രീയാണെന്നും പൊലീസ് വ്യക്തമാക്കി. കൂടാതെ തയ്യാറാക്കിയ രേഖാചിത്രവുമായി ഇയാള്‍ക്ക് ഒരു വിധത്തിലുള്ള സാമ്യവും ഇല്ലെന്നും പൊലീസ് അറിയിച്ചു.

ജിഷയുടെ വീടിന്റെ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയ ഉടനെ ഇയാള്‍ കത്തികൊണ്ട് കുത്തുകയാണ് ചെയ്തതെന്നും തുടര്‍ന്നാണ് ബലാത്സംഗം ചെയാന്‍ ശ്രമിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവ ദിവസം രാവിലെ ജിഷയെ നോക്കിയപ്പോള്‍ ചെരുപ്പുയര്‍ത്തി കാണിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞു. കൂടാതെ നാലുതവണ മാത്രമെ ജിഷയെ കണ്ടിട്ടുള്ളുവെന്നും അമീര്‍ ഉള്‍ ഇസ്ലാം മൊഴി നല്‍കി.

അതുപോലെ സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞുനോക്കിയപ്പോൾ ഒരു സ്ത്രീ അമീറിനെ മർദ്ദിച്ചു. ഇതുകാണാനിടയായ ജിഷ പൊട്ടിച്ചിരിച്ചതാണ് അമീറിനെ പ്രകോപിപ്പിച്ചത്. പ്രകോപിതനായ അമീർ ജിഷയെ ഉപദ്രവിക്കാൻ ശ്രമിച്ചു. എന്നാൽ വളരെ രൂക്ഷമായ രീതിയിലായിരുന്നു ജിഷ പ്രതികരിച്ചത്.

ജിഷയുടെ പ്രതികരണത്തിൽ പ്രകോപിതനായ അമീർ മദ്യലഹരിയിൽ ജിഷയുടെ വീട്ടിൽ എത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം വികൃതമാക്കിയത് കത്തി ഉപയോഗിച്ചാണെന്നും കത്തി സമീപപ്രദേശങ്ങളിൽ ഉപേക്ഷിച്ചെന്നും പ്രതി കുറ്റസമ്മതം നൽകി. രഹസ്യ കേന്ദ്രങ്ങളിൽ വെച്ചായിരുന്നു പ്രതിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :