aparna shaji|
Last Modified വ്യാഴം, 16 ജൂണ്‍ 2016 (17:57 IST)
പുതിയ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഡിജിപി തലപ്പത്തേക്ക് എത്തിയ ലോക്നാഥ് ബെഹ്റയെ ട്രോളുകൾ കൊണ്ട് കളിയാക്കുകയായിരുന്നു സോഷ്യൽ മീഡിയ. പാഷാണം ഷാജിയെപോലുണ്ട് എന്നുവരെ പറഞ്ഞിരുന്നു. എന്നാൽ എല്ലാ ട്രോളിനേയും പട്ടമ്പോലെ പറത്തിയിരിക്കുകയാണ് ബെഹ്റ.
ഏറെ കോളിളക്കമുണ്ടാക്കിയ പെരുമ്പാവൂരിലെ ജിഷ വധക്കേസിലെ പ്രതിയെ എല്ലാ വെല്ലുവിളികളോടുകൂടി ഏറ്റെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ തെളിയിച്ചതോടെ പാഷാണമല്ല പുലിയാണ് ബെഹ്റ എന്ന് വിമർശിച്ചവരും സോഷ്യൽ മീഡിയകളും പറഞ്ഞുതുടങ്ങി. ഏതായാലും ഇതോടെ ബെഹ്റയ്ക്ക് താരപരിവേഷം തന്നെയാകും സോഷ്യൽ മിഡിയയിൽ വരിക എന്ന് സംശയമില്ല.
പ്രതിയെ പിടികൂടാൻ സഹായിച്ച കൊലയാളിയുടെ ചെരുപ്പ് പ്രധാന തെളിവാണ് എന്ന് കണ്ടെത്തി പരിശോധനയ്ക്കായി അയച്ചത് ബെഹ്റയാണ്. പിന്നാലെ അത്തരം ചെരുപ്പുകൾ ഉപയോഗിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാക്കി. ജിഷ കൊലക്കേസിലെ തുമ്പുകൾ ശേഖരിച്ച വഴികൾ അറിഞ്ഞാൽ അവിശ്വസനീയം എന്നേ എല്ലാവരും പറയുകയുള്ളു. കുറ്റവാളി മറന്ന് വെച്ചതോ എടുക്കാൻ കഴിയാതെ വന്നതുമായ ചെരുപ്പിലൂടെ നടന്ന് കയറിയ ബെഹ്റയും എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുമുള്ള അന്വേഷണസംഘവും കൊലയാളിയെ പിടികൂടി.