ഇന്ന് ചെറിയ പെരുന്നാള്‍

തിരുവനന്തപുരം| WEBDUNIA| Last Modified തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2009 (08:50 IST)
ഒരു മാസക്കാലത്തെ കഠിന വ്രതാനുഷ്ഠാനത്തിന് അവസാനം നല്‍കി ഇന്ന് ചെറിയ പെരുന്നാള്‍. റംസാന്‍ പരിസമാപ്തി അറിയിച്ച് ചന്ദിക തെളിയുകയും ശവ്വാല്‍ മാസം ആരംഭിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവും സമൃദ്ധിയും സമാധാനവുമുള്ള കാലത്തിനായി ഹൃദയം നിറഞ്ഞു പ്രാര്‍ത്ഥിച്ചുകൊണ്ട് വിശ്വാസികള്‍ ഇന്ന് ഈദ് ആഘോഷിക്കുകയാണ്.

വ്രതസമാപ്തിയുടെ വിജയാഘോഷം എന്ന് അര്‍ത്ഥമാക്കുന്ന ചെറിയ പെരുന്നാള്‍ ദിനം തക്‍ബീര്‍ മുഴക്കിയാണ് ലോകം ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നമസ്കാരവും നടക്കും. വീടുകളില്‍ ബന്ധുക്കള്‍ വിരുന്നെത്തും. സ്നേഹത്തിന്‍റേയും ബന്ധം പുതുക്കലിന്‍റേയും ആഘോഷം കൂടിയായാണ് ഈദ് അറിയപ്പെടുന്നത്.

ശനിയാഴ്ച മാസപ്പിറവി കാണാത്തതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ചയായിരിക്കും പെരുന്നാളെന്ന് മുസ്ലിം പണ്ഡിതര്‍ അറിയിച്ചിരുന്നു. ഒരുമാസത്തെ വ്രതത്തിന്‍റെ പരിശുദ്ധിയോടെയാകണം ഭാവിയിലും ജീവിക്കേണ്ടതെന്ന സന്ദേശമാണ് ഖുറാന്‍ നല്‍കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :