ഇടുക്കിയിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ മാറ്റി

തൊടുപുഴ| WEBDUNIA|
PRO
PRO
പരിസ്ഥിതിലോല മേഖലകളുടെ കഡസ്ട്രല്‍ ഭൂപ്പടം തയ്യാറാക്കിയതില്‍ അപാകതയുണ്ടെന്ന് ആരോപിച്ച് എല്‍ഡിഎഫ് ഇടുക്കിയില്‍ നാളെ നടത്താനിരുന്ന ഹര്‍ത്താല്‍ 24ലേക്ക് മാറ്റി.

പ്രൊഫഷണല്‍ കോളേജുകളില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തേക്കുള്ള മെഡിക്കല്‍ എവ്ട്രന്‍സ് പരീക്ഷ നടക്കുന്നതിനാലാണ് ഹര്‍ത്താല്‍ മാറ്റിയതെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി അറിയിച്ചു.

ആവശ്യമായ സമയം നല്‍കാതെ ഭൂപടം തയാറാക്കുന്നത് അപാകതകള്‍ക്ക് ഇടയാകുന്നതിനാല്‍ അത് തടയാനായിട്ടാണ് എല്‍ഡിഎഫ് നാളെ ഹര്‍ത്താലിന്‍ ആഹ്വാനം ചെയ്തത്. ഭൂപടം തയറാക്കി നല്‍കേണ്ട അവസാന തിയതിയും നാളെയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :