ഇടുക്കി രൂപത്യ്ക്ക് അന്ധമായ കോണ്‍ഗ്രസ് വിരോധമാണെന്നും തന്നെ അപമാനിച്ച വൈദികരോട് സഭ വിശദീകരണം തേടണമെന്നും ആവശ്യപ്പെട്ട് പിടി തോമസ് രംഗത്ത്. കസ്തൂരി രംഗന്‍ വിഷയത്തിലെ പാര്‍ട്ടി നിലപാടിനെ വിമര്‍ശിക്കാനും പിടി തോമസ് മറനില്ല.
ഹൈറേഞ്ച് സംരക്ഷണ സമിതിയെന്നത് ഭൂമി കൈയ്യേറ്റക്കരുടെയും ക്വാറി മുതലാളിമാരുടെയും ഏലംകള്ളക്കടത്തുകാരുടെയും കൂട്ടമാണെന്ന പഴയ ആരോപണവും പിടി ഉന്നയിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവരുടെ രഹസ്യ അജന്‍ഡയുടെ ഭാഗമായാണ് കസ്തൂരിരംഗനെ ഉപയോഗിച്ചതെന്നും പിടി പറഞ്ഞു.
എന്നാല്‍ ഇനി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പക്കുകയാണ് വേണ്ടതെന്നും കേന്ദ്ര സര്‍ക്കാര്‍ എന്തു ത്യാഗവും സഹിക്കാന്‍ തയ്യാറാകാണമെന്ന് ആവശ്യമുന്നയിക്കനും പിടി തോമസ് മറന്നില്ല. കസ്തൂരി രംഗന്‍ വിഷയത്തില്‍ പാര്‍ട്ടി നേതൃത്ത്വത്തിന്റെ നിലപാടിനൊപ്പം നിന്ന തനെ പാര്‍ട്ടി തിരിച്ചറിഞ്ഞില്ലെന്ന പരിഭവവും പിടി തോമസിനുണ്ട്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തന്നെ മനസിലാക്കിയിരുന്നു. മനസിലാകാത്തത് ഇടുക്കിയിലെ ചില കൊണ്‍ഗ്രസുകാര്‍ മാത്രന്മാണെന്നും പിടി പറഞ്ഞു. അവര്‍ സംസ്ഥാന നേതൃത്വത്തെ ഭയപ്പെടുത്തി തന്റെ സീറ്റ് തട്ടിത്തെറിപ്പിക്കുകയായിരുന്നു എന്നും ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.