ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഗംഭീര വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതി, വിലക്കയറ്റം, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടങ്ങിയവക്കെതിരെയുള്ള ജനത്തിന്റെ വിധിയെഴുത്തു കൂടിയാണ് ഈ തെരഞ്ഞെടുപ്പെന്നും വി.എസ് പറഞ്ഞു.
ഭരണവിരുദ്ധ വികാരം എല്‍ഡിഎഫിന് അനുകൂലമായ പ്രതികരണമായി മാറുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.