ഇടുക്കി സീറ്റ്‌ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ പി സി ജോര്‍ജ്

കോട്ടയം | WEBDUNIA|
PRO
PRO
ഇടുക്കി സീറ്റ്‌ വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന്‌ സര്‍ക്കാര്‍ ചീഫ്‌ വിപ്പും കേരളാ കോണ്‍ഗ്രസ്‌ നേതാവുമായ പി സി ജോര്‍ജ്‌. രണ്ട്‌ സീറ്റ് വേണമെന്ന് മാത്രമാണ് കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. ഇടുക്കി സീറ്റിനായി നിര്‍ബന്ധം പിടിച്ചിട്ടില്ലെന്നും ജോര്‍ജ്‌ വ്യക്തമാക്കി.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിന് രണ്ട് സീറ്റ് വേണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണി അറിയിച്ചിരുന്നു. സീറ്റ് വിഷയം ചര്‍ച്ച ചെയ്യാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ അടിയന്തര യോഗം കോട്ടയത്ത് ചേരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോണ്‍ഗ്രസ് എമ്മിന് രണ്ടു സീറ്റിന് അര്‍ഹതയുണ്ട്. ഇക്കാര്യത്തില്‍ ഉചിതമായ സമയത്ത് അവകാശവാദം ഉന്നയിക്കുമെന്നും മാണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :