പി സി ജോര്‍ജിന്‌ സുരേഷ്‌ ഗോപിയുടെ പിന്തുണ; ‘ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല‘

കൊച്ചി | WEBDUNIA|
PRO
PRO
കോട്ടയത്ത്‌ ബിജെപിയുടെ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌ത ചീഫ്‌വിപ്പ്‌ പി സി ജോര്‍ജിന്‌ പിന്തുണയുമായി നടന്‍ സുരേഷ്‌ ഗോപി. പി സി ജോര്‍ജ്‌ ബിജെപിയുടെ പരിപാടിയില്‍ പങ്കെടുത്തതില്‍ തെറ്റില്ല. സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മഹാത്മാഗാന്ധിക്ക്‌ തുല്യനാണെന്നും പൊതുപരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും സുരേഷ്‌ ഗോപി പറഞ്ഞു.

ബിജെപി നിരോധിത പാര്‍ട്ടിയാണോ എന്നും സുരേഷ്‌ ഗോപി ചോദിച്ചു. നരേന്ദ്രമോഡി ആഹ്വാനം ചെയ്ത കൂട്ടയോട്ടം കോട്ടയത്ത് ഉദ്ഘാടനം ചെയ്ത പി. സി ജോര്‍ജിന്റെ നടപടിയാണ് ഏറെ വിവാദത്തിനിടയാക്കിയത്. ചടങ്ങില്‍ നരേന്ദ്രമോഡിയുടെ ചിത്രമുള്ള ടീഷര്‍ട്ടും അദ്ദേഹം വേദിയില്‍ ഉയര്‍ത്തി കാണിച്ചു.

ജോര്‍ജിന്റെ ഈ നടപടിക്കെതിരേ യുഡി‌എഫ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കൂട്ടയോട്ടം ഉദ്‌ഘാടനം ചെയ്‌തത്‌ പാപമായി കാണുന്നില്ലെന്ന് പി സി ജോര്‍ജ്‌ വ്യക്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :