ആറ്റിങ്ങലില്‍ സമ്പത്ത് പ്രചരണം ആരംഭിച്ചു

ആറ്റിങ്ങല്‍| WEBDUNIA|
PRO
തിരുവനന്തപുരം ജില്ലയിലെ ലോക്സഭാ മണ്ഡ്ലങ്ങളില്‍ ഒന്നായ ആറ്റിങ്ങലിലെ നിലവിലെ എം.പിയും സി.പി.എം സ്ഥാനാര്‍ത്ഥിയുമായ അഡ്വ.സമ്പത്ത് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. മറ്റു കക്ഷികള്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കുമ്പോഴേക്കും ആദ്യഘട്ടം തീര്‍ക്കാനാണു സി.പി.എം ശ്രമം.

ഇതിന്‍റെ മുന്നോടിയായി ചുരവരെഴുത്ത് തകൃതിയായി തുടങ്ങിക്കഴിഞ്ഞു. ഇതിനൊപ്പം സ്ഥാനാര്‍ത്ഥി നേരിട്ട് കവലകള്‍ തോറും ഓടി നടന്ന് വോട്ട് ചോദിക്കാനും തുടങ്ങിയിട്ടുണ്ട്. കഴിവതും വോട്ടര്‍മാരെ നേരില്‍ കണ്ട് തന്നെ വോട്ട് ഉറപ്പിക്കാനാണ്‌ ഇത്തവണ സമ്പത്തിന്‍റെ ലക്‍ഷ്യം.

ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി തോട്ടയ്ക്കാട് ശശി തന്നെയാവും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ടെങ്കിലും ഔദ്യോഗികമായി അറിയിപ്പുണ്ടായിട്ടില്ല. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കാര്യവും ഇതു തന്നെയാണ്‌.

പാര്‍ലമെന്‍റ്റില്‍ ഹാജര്‍ നില മെച്ചപ്പെടുത്തി എന്നും എം.പി ഫണ്ട് വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തി എന്നുമാണ്‌ സമ്പത്തിന്‍റെ ചുവരെഴുത്തിന്‍റെ പ്രധാന പൊരുള്‍. എന്നാല്‍ റയില്‍വേയുടെ കാര്യത്തില്‍ സമ്പത്ത് ഒന്നും തന്നെ ചെയ്തിട്ടില്ലെന്നാണ്‌ എതിര്‍ കക്ഷികള്‍ ഇപ്പോള്‍ തന്നെ ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :