ആറ് കോടിയുടെ ലഹരിമരുന്ന് വേട്ട!

കൊച്ചി| WEBDUNIA|
PRO
PRO
നെടുമ്പാശേരി രാജ്യാന്തരവിമാനത്താവളത്തില്‍ ആറ് കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്ന് പിടികൂടി. മലേഷ്യയിലേക്ക് കടത്താന്‍ ശ്രമിച്ച ആറ് കിലോഗ്രാം ലഹരി മരുന്നാണ് കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് യാത്രക്കാരായ തലശേരി കതിരൂര്‍ സ്വദേശി മുഹമ്മദ്‌ ഷാഫി, തമിഴ്‌നാട്‌ സ്വദേശി അബ്ദുല്‍ അസീസ്‌ ബാബു എന്നിവരെ അറസ്റ്റ് ചെയ്തു.

കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച ഒരു അജ്ഞാത ഫോണ്‍ സന്ദേശമാണ് ലഹരിമരുന്ന് പിടികൂടാന്‍ സഹായിച്ചത്. മുഹമ്മദ്‌ ഷാഫി, അബ്ദുല്‍ അസീസ്‌ ബാബു എന്നിവര്‍ എയര്‍ ഏഷ്യ വിമാനത്തില്‍ മലേഷ്യയിലേക്ക് പോകാനാണ് വിമാനത്താവളത്തില്‍ എത്തിയത്. ഇവരുടെ ബാഗുകളുടെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ പൂര്‍ത്തയായ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. തുടര്‍ന്ന് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് രണ്ടു ബാഗുകളിലായി ഒളിപ്പിച്ച ലഹരി പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :