ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് വിഎസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ നടക്കുന്നത് വ്യാജ പ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. എംഎല്‍എയുടെ കത്ത് കളക്ടര്‍ക്ക് കൈമാറുക മാത്രമാണ് താന്‍ ചെയ്തതെന്നും വ്യാജ പ്രചരണങ്ങള്‍ക്ക് പിന്നില്‍ ഉമ്മന്‍ചാണ്ടിയാണെന്നും വിഎസ് പറഞ്ഞു.

അതേസമയം ആറന്മുള വിമാനത്താവള പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കരിന്റെ കാലത്ത് അനുമതി നല്‍കിയ വ്യവസായ സെക്രട്ടറിക്കെതിരെ അന്വേഷണം നടത്തണമെന്ന് ടിവി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. നേരത്തെ അറന്മുള വിമാനത്താവളത്തിന് അനുമതി നല്‍കിയത് വിഎസ് സര്‍ക്കരാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :