പറയേണ്ട സമയത്ത് എല്ലാം പറയും: ഉമ്മന്‍‌ചാണ്ടി

തിരുവനന്തപുരം| WEBDUNIA|
PRO
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ശ്രീധരന്‍ നായര്‍ അഞ്ച് വ്യത്യസ്ത മൊഴികള്‍ കൊടുത്തിട്ടുണ്ടെന്നും അതെല്ലാം എന്തിനുവേണ്ടിയാണെന്ന് താന്‍ പറയേണ്ട സമയത്ത് തുറന്നുപറയുമെന്നും മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി. തന്‍റെ സുരക്ഷവര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായമില്ലെന്നും ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല എന്ന നിലപാട് എല്‍ ഡി എഫ് തുടര്‍ന്നാല്‍ അതിനെതിരെ ജനങ്ങളുടെ പ്രതികരണമുണ്ടാകുമെന്നും ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താസമ്മേളനത്തിലാണ് ഉമ്മന്‍‌ചാണ്ടി ഇങ്ങനെ പറഞ്ഞത്.

ശ്രീധരന്‍‌ നായര്‍ അഞ്ച് വ്യത്യസ്ത മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതില്‍ ഒന്നുമാത്രമാണ് മാധ്യമങ്ങള്‍ മുഖവിലയ്ക്കെടുക്കുന്നുള്ളൂ. ഓരോരുത്തര്‍ക്കും ആവശ്യമുള്ളത് മാത്രമേ പത്രത്തില്‍ വരുന്നുള്ളൂ. ശ്രീധരന്‍ ‌നായര്‍ അഞ്ചുതവണ നിലപാട് മാറ്റിപ്പറയാന്‍ ഇടയാക്കിയ സാഹചര്യം ഏതെന്ന് വെളിപ്പെടുത്തേണ്ട സമയത്ത് ഞാന്‍ വെളിപ്പെടുത്തും - ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.

എനിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന അഭിപ്രായമില്ല. 50 വര്‍ഷമായി പൊതുപ്രവര്‍ത്തനരംഗത്തുള്ളയാളാണ് ഞാന്‍. നിരവധി തവണ കണ്ണൂരില്‍ പോയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആക്രമണത്തിന് വിധേയരായ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനാണ് പലപ്പോഴും പോയത്. അതുവച്ച് നോക്കുമ്പോള്‍ ഇപ്പോള്‍ എനിക്ക് സംഭവിച്ചത് അത്ര വലിയ കാര്യമല്ല - ഉമ്മന്‍‌ചാണ്ടി പറഞ്ഞു.

പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും തന്നെ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടില്ലെന്നും ഉമ്മന്‍‌ചാണ്ടി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :