ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല; മുന്നണി ഒറ്റക്കെട്ടെന്നും തങ്കച്ചന്‍

തിരുവനന്തപുരം| JOYS JOY| Last Updated: വ്യാഴം, 9 ഏപ്രില്‍ 2015 (17:05 IST)
ആരോപണങ്ങള്‍ ഗൌരവമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. കോവളത്ത് ചേര്‍ന്ന യു ഡി എഫ് യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പി സി ജോര്‍ജ് നല്കിയ കത്ത് തള്ളിയെന്നും കത്ത് പരിഗണനയ്ക്ക് പോലും അര്‍ഹമല്ലെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.

യു ഡി എഫില്‍ യാതൊരു അഭിപ്രായവ്യത്യാസവുമില്ല. സരിതയുടെ കത്തും തങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും പി പി തങ്കച്ചന്‍ വ്യക്തമാക്കി. യു ഡി എഫ് കക്ഷികളെ വലിക്കാന്‍ എല്‍ ഡി എഫ് ദൂതന്മാരെ വിടുന്നുണ്ടെന്നും കണ്‍വീനര്‍ പി പി തങ്കച്ചന്‍ ആരോപിച്ചു.

തോമസ് ഉണ്ണിയാടനെ ചീഫ് വിപ്പ് ആക്കാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം യു ഡി എഫ് അംഗീകരിച്ചു. സരിയ ആളുകളെ പേടിപ്പിച്ച് പണമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. സമരങ്ങളെല്ലാം പൊളിഞ്ഞ എല്‍ ഡി എഫ് സരിതയെ ഉപയോഗിക്കുകയാണെന്നും പി പി തങ്കച്ചന്‍ പറഞ്ഞു.

ഇതിനിടെ, ഇന്നു ചേര്‍ന്ന യോഗത്തില്‍ കെട്ടിടനികുതി പുനക്രമീകരിക്കാന്‍ യു ഡി എഫ് ശുപാര്‍ശ ചെയ്തു. ഇതനുസരിച്ച് 2000 ചതുരശ്ര അടി വരെയുള്ള വീടുകള്‍ക്ക് നികുതിയില്ല. വാണിജ്യ സമുച്ചയങ്ങളുടെ നികുതി വര്‍ദ്ധന 150% ത്തില്‍ നിന്ന് 100 ആയി കുറയ്ക്കാനും തീരുമാനമായി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :