അന്തസ്സില്ലാത്തവരാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം| JOYS JOY| Last Modified വ്യാഴം, 9 ഏപ്രില്‍ 2015 (12:09 IST)
അന്തസ്സില്ലാത്തവരാണ് കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് പി സി ജോര്‍ജ്. സര്‍ക്കാര്‍ ചീഫ് വിപ്പ് ആയി തോമസ് ഉണ്ണിയാടന്‍ നിയമിതനാകുമെന്നും ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്കുമെന്നും കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ എം മാണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കവേയാണ് പി സി ജോര്‍ജ് ഇക്കാര്യം അറിയിച്ചത്.

പാര്‍ട്ടിയിലെ എല്ലാ അംഗങ്ങളെയും വിളിച്ചു കൂട്ടി തീരുമാനിക്കേണ്ടതായിരുന്നു ചീഫ് വിപ്പ് സ്ഥാനം. എന്നാല്‍, പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആയ തന്നെപ്പോലും ഇക്കാര്യമൊന്നും അറിയിച്ചില്ല. അന്തസില്ലാത്തവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. മാണി തന്നോട് 70 തവണ ക്ഷമിച്ചെങ്കില്‍ താന്‍ 700 തവണ ക്ഷമിക്കുമെന്നും പക്ഷേ മാണി മോഷണം നിര്‍ത്തണമെന്നും പി സി ജോര്‍ജ് പറഞ്ഞു.

അഴിമതി വിരുദ്ധരെ കൂട്ടി പുതിയ സംഘടനയ്ക്ക് രൂപം നല്കുമെന്നും പി സി ജോര്‍ജ് അറിയിച്ചു. ഭരണത്തില്‍ അഞ്ചു കൊല്ലം തികയ്ക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :