മോഹന്‍ലാല്‍ റംസാനും ഓണത്തിനും വരില്ല, മമ്മൂട്ടി വരും, അടിപൊളി സിനിമകളുമായി!

WEBDUNIA|
PRO
മോഹന്‍ലാലിന് ഓണക്കാലത്ത് സിനിമയില്ല എന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ റിപ്പോര്‍ട്ട് ചെയ്തിരുന്നല്ലോ. ഓണച്ചിത്രമായി കണക്കാക്കിയിരുന്ന ‘ആറുമുതല്‍ അറുപതുവരെ’ എന്ന പ്രൊജക്ട് തിരക്കഥ ഇഷ്ടമാകാത്തതു കാരണം മോഹന്‍ലാല്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ വര്‍ഷം അവസാനം മാത്രമേ ഇനി മോഹന്‍ലാല്‍ സിനിമ കാണാന്‍ കഴിയൂ.

എന്നാല്‍ എന്താണ് മമ്മൂട്ടിയുടെ കാര്യം? അദ്ദേഹം ഈ രണ്ട് സീസണിലും ഗംഭീര സിനിമകളുമായി എത്തുന്നുണ്ട്. റംസാന് ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’യാണ് മമ്മൂട്ടിയുടെ സമ്മാ‍നം. ഓണച്ചിത്രമായി ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ വരും.

രഞ്ജിത് സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രം ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ ഓഗസ്റ്റ് ഒമ്പതിനാണ് റിലീസ് ചെയ്യുന്നത്. ബാലചന്ദ്രമേനോന്‍, നെടുമുടി വേണു തുടങ്ങിയ വലിയ താരങ്ങളും സിനിമയിലുണ്ട്. പൃഥ്വിരാജിന്‍റെ ഓഗസ്റ്റ് സിനിമയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സെപ്റ്റംബര്‍ 16നാണ് ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്’ റിലീസാകുന്നത്. നവാഗതനായ മാര്‍ത്താണ്ഡനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ പ്ലേ ഹൌസ് തന്നെയാണ് ചിത്രം വിതരണം ചെയ്യുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :