ആന്റൊ ആന്റണി കൊള്ളക്കാരന്‍‍: പിസിജോര്‍ജ്

കോട്ടയം| WEBDUNIA|
PRO
PRO
ആന്റൊ ആന്റണി കൊള്ളക്കാരനാണെന്ന് പറഞ്ഞ് പിസിജോര്‍ജ് വീണ്ടും വെടിപൊട്ടിച്ചു. ജോര്‍ജ് എതിര്‍ചേരിക്കുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന ആന്റൊ ആന്റണിയുടെ പ്രസ്താവനോട് പ്രതികരിക്കുന്നതിനിടെയാണ് പിസിജോര്‍ജ്, ആന്റൊ ആന്റണിക്കെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തുവരുന്നത്.

ആന്റൊ ആന്റ്ണിയുടേത് വൃത്തികെട്ട വര്‍ത്തമാനമാണെന്നും ഇതുപോലെയുള്ള വൃത്തികെട്ടവരെ സ്ഥാനാര്‍ഥിയാക്കാന്‍ പാടില്ലായിരുന്നുവെന്നു പിസിജോര്‍ജ് പറഞ്ഞു. കൊള്ളക്കാരനെ പിടിച്ചാണ് കോണ്‍ഗ്രസ് പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയത്. സഹോദരനും പണപ്പിരിവ് നടത്തുന്ന കുറച്ചുപേരും മാത്രമാണ് ആന്റൊ ആന്റണിക്കൊപ്പം ഉള്ളതെന്നും പിസിജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :