കോട്ടയത്തെ ഇടത് സ്ഥാനാര്‍ഥി ജോര്‍ജ് തോമസ്

WEBDUNIA| Last Modified ശനി, 15 മാര്‍ച്ച് 2014 (10:58 IST)
PRO
ഇടതുമുന്നണി ജനതാദള്‍-എസിന് നല്‍കിയ കോട്ടയം ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ജനതാദള്‍-എസ് സീനിയര്‍ വൈസ് പ്രസിഡന്‍റും ചങ്ങനാശേരി സ്വദേശിയുമായ ജോര്‍ജ് തോമസുമാകുമെന്നാണ് സൂചന.

സമ്മര്‍ദത്തിലൂടെ സിപിഎം സ്ഥാനാര്‍ഥിയെ പിന്‍വലിപ്പിച്ച് പിടിച്ചുവാങ്ങിയ സീറ്റില്‍ അനുയോജ്യനായ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ജനതാദള്‍ എസ്സിന് കഴിയാത്തത് ഇടതുമുന്നണിയില്‍, അസ്വസ്ഥത സൃഷ്ടിച്ചിരുന്നു

കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി മത്സരിക്കുന്ന കോട്ടയം സീറ്റില്‍ എതിര്‍സ്ഥാനാര്‍ഥി മാത്യു ടി തോമസ് ആയിരിക്കുമെന്നായിരുന്നു സൂചന. എന്നാല്‍ മാത്യൂ ടി തോമസ് താന്‍ നിലവില്‍ എം‌എല്‍‌എയാണെന്ന കാരണം പറഞ്ഞ് പിന്‍‌വാങ്ങുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയും പാര്‍ട്ടി സീനിയര്‍ പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസിന്റെ പേരാണ് ഉയര്‍ന്നുകേട്ടത്. സംസ്ഥാനകമ്മിറ്റിയോഗം തയ്യാറാക്കിയ പാനലില്‍ ജോര്‍ജ് തോമസിനുപുറമെ സംസ്ഥാനസമിതിയംഗം ബെന്നി കുര്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :