ആംവെയുടെ ഇന്ത്യന്‍ സി ഇ ഒ അറസ്റ്റില്‍

കോഴിക്കോട്| WEBDUNIA|
PRO
PRO
ആംവെയുടെ ഇന്ത്യയിലെ സിഇഒ ആയ പിങ്ക്‌നി സ്‌കോട്ട് വില്യം അറസ്റ്റിലായി. അമേരിക്കന്‍ പൗരനായ ഇദ്ദേഹം ആംവെയുടെ ചെയര്‍മാനുമാണ്. ആംവെ കമ്പനി സാമ്പത്തിക ക്രമക്കേട് നടത്തിയ കേസില്‍ ആണ് ക്രൈംബ്രാഞ്ച് സ്കോട്ടിനെ അറസ്റ്റ് ചെയ്ത്തത്. ആംവെയുടെ ഡയറക്ടര്‍മാരായ അംശു ബുദ്രജയെയും സഞ്ജയ് മല്‍ഹോത്രയെയും അറസ്റ്റു ചെയ്തിട്ടുണ്ട്.

ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക വിഭാഗം ഇവരെ കോഴിക്കോട്ടേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം ഉച്ചക്ക് 12.30ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തി. ആംവെ കമ്പനി നടത്തിയ സാമ്പത്തിക ക്രമക്കേടുക്കളുമായി ബന്ധപ്പെട്ടു അന്വേഷണം ഉന്നതതലങ്ങളിലേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷം ആംവെ നടത്തിയ സാമ്പത്തിക ക്രമക്കേടില്‍ കേരളത്തിലെ ആംവെ സിഇഒയെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു കേരളത്തില്‍ ആംവെ ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു. 1000 കോടിയുടെ സാമ്പത്തിക ക്രമക്കേടായിരുന്നു നടത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :