ആം ആദ്മിയുടെ വഴിയേ ചെന്നിത്തലയും; ഔദ്യോഗിക വസതി വേണ്ടെന്നുവച്ചു!
തിരുവനന്തപുരം|
WEBDUNIA|
PRO
PRO
ചെലവുചുരുക്കി മാതൃക കാട്ടുന്ന ആം ആദ്മിയുടെ വഴിയെ കേരളത്തിന്റെ പുതിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും. ഔദ്യോഗിക വസതി ചെന്നിത്തല വേണ്ടെന്നുവച്ചു. തിരുവനന്തപുരത്ത് സ്വന്തം വസതിയുള്ളതിനാല്‍ ഔദ്യോഗിക വസതി വേണ്ടെന്നാണ് ചെന്നിത്തലയുടെ തീരുമാനം. പരമാവധി കുറഞ്ഞ സുരക്ഷ മാത്രമേ തനിക്ക് ആവശ്യമുള്ളൂ എന്നും അദ്ദേഹം തീരുമാനിച്ചു. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സുരക്ഷ വര്‍ധിപ്പിക്കാം.
സര്‍ക്കാരിന്റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാണ് ചെന്നിത്തല ഔദ്യോഗിക വസതി വേണ്ടെന്ന് വയ്ക്കുന്നത്. എന്നാല്‍ ആഢംബര ഔദ്യോഗിക വാഹനം വേണ്ടെന്ന് വയ്ക്കുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.
ആം ആദ്മി മന്ത്രിമാര്‍ ആഡംബര ബംഗ്ലാവുകളില്‍ താമസിക്കില്ലെന്നാണ് തീരുമാനം. ഔദ്യോഗിക വസതിയായി കണ്ടെത്തിയ അഞ്ചു ബെഡ്‌റൂമുകളുള്ള വീട് കെജ്‌രിവാള്‍ കഴിഞ്ഞ ദിവസം വേണ്ടെന്ന് വച്ചു. മറ്റൊരു കൊച്ചു വീട് മതിയെന്നാണ് അദ്ദേഹത്തിന്റെ താല്പര്യം.
അതേസമയം ധാരാളിത്തത്തിന് പേരുകേട്ട ബിജെപി നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ വസുന്ധര രാജെ സിന്ധ്യയും ഔദ്യോഗിക ബംഗ്ലാവ് വേണ്ടെന്നുവെയ്ക്കാന്‍ തീരുമാനിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം പകുതിയായി കുറയ്ക്കാനും അവര്‍ തീരുമാനമെടുത്തിട്ടുണ്ട്.