ആ താരം ജയിലിലെത്തി ദിലീപിനെ കണ്ടത് വിവാദമാകുന്നു! - രണ്ടും കല്‍പ്പിച്ച് ദീപന്‍ ശിവരാമന്‍

ദിലീപിനെ കാണാന്‍ എത്തിയവരെയെല്ലാം കടന്നാക്രമിക്കാനായി ഓരോരുത്തര്‍! - ഇതും തിരക്കഥയുടെ ഭാഗമോ?

aparna| Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (07:52 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ കഴിഞ്ഞ രണ്ടാഴ്ചകള്‍ക്കുള്ളില്‍ നിരവധി പേരാണ് ആലുവ സബ്‌ജയിലില്‍ എത്തിയത്. ഇതില്‍ അവസാനത്തെ വ്യക്തി കെ പി എസി ലളിതയായിരുന്നു. ലളിതയുടെ ജയില്‍ സന്ദര്‍ശനം വിവാദമാവുകയാണ്.

ലളിതയ്ക്കെതിരെ രൂക്ഷ വിമർശനവുമായി നാടക സംവിധായകൻ ദീപൻ ശിവരാമൻ രംഗത്തെത്തിയിരിക്കുകയാണ്. കുറ്റാരോപിതനായി ജയിലില്‍ കഴിയുന്നയാളെ ജയിലില്‍ സന്ദര്‍ശിച്ച ലളിതക്ക് അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് ഇരിക്കാന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നും ആയതിനാല്‍ ലളിതയെ തത്സ്ഥാനത്ത് നിന്നും നീക്കണമെന്നുമാണ് ദീപന്‍ പറയുന്നത്.

ലളിതയുടെ ഈ പ്രവര്‍ത്തിക്കെതിരെ നാടക രംഗത്ത് നിന്ന് ശക്തമായ പ്രതികരണം ഉണ്ടാവണമെന്നും ദീപന്‍ ശിവരാമന്‍ പറഞ്ഞു. സര്‍ക്കാര്‍ ഉടനെ തന്നെ കെപിഎസി ലളിതയെ അക്കാദമിയുടെ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :