aparna|
Last Modified തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (07:40 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാഡില്‍ കഴിയുന്ന നടന്‍ ദിലീപിനും സുഹൃത്ത് നാദിര്‍ഷായ്ക്കും ഭാര്യ കാവ്യാ മാധവനും ഇന്നത്തെ ദിവസം നിര്‍ണായകമാണ്. ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ കോടതി ഇന്നാണ് വിധി പറയുക. മറ്റ് രണ്ട് പേരുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലും കോടതി ഇന്ന് വിധി പറയും.
അതേസമയം, കാവ്യാ മാധവന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ദിലീപിന്റെ മുന്‍ഭാര്യ മഞ്ജു വാര്യര്‍ക്കെതിരെയും പൊലീസിനെതിരേയും ഗുരുതര ആരോപണങ്ങളാണുള്ളത്. ഭരണകക്ഷി നേതാവിന്റെ മകനടക്കമുള്ളവരേയും കാവ്യ സംശയമുനയില്‍ നിര്‍ത്തുന്നുണ്ട്. അതേസമയം, കെസ് വഴിതെറ്റിക്കാനാണ് കാവ്യ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
കേസിന്റെ പിറകില്‍ ആരാണ് എന്നത് കോടിയേരിയുടെ വാക്കുകളില്‍ നിന്ന് തന്നെ വ്യക്തമാണ് എന്ന് പിസി ജോര്‍ജ് പറയുന്നു. കോടിയേരിക്കുള്ള പിസിയുടെ മറുപടി കാവ്യയ്ക്ക് ശക്തി പകരുന്നത് തന്നെ. ദിലീപ് അകത്ത് കിടക്കട്ടെ എന്നാണ് കോടിയേരി ഉദ്ദേശിക്കുന്നതെന്ന് പിസി ആരോപിക്കുന്നു.
ദിലീപ് അകത്താകാന്‍ കാരണം, സിപിഎം നേതാവിന്റെ മകനാണ്. മഞ്ജു വാര്യര്‍ നായികയാകുന്ന പുതിയ സിനിമയില്‍ ഇയാള്‍ക്ക് നായക വേഷം വാഗ്ദാനം ചെയ്തിരുന്നു. ദിലീപിനെ കുടുക്കാന്‍ അയാള്‍ കൂട്ടുനില്‍ക്കുന്നത് ഇക്കാരണം കൊണ്ടാണെന്നും പിസി ജോര്‍ജ് ആരോപിക്കുന്നു.
ദിലീപിന് ജാമ്യം ലഭിക്കാത്തതിന്റെ കാരണം കേരളത്തില്‍ നട്ടെല്ലുള്ള ജഡ്ജിമാരില്ലാത്തത് ആണെന്നും പിസി ജോര്‍ജ് വിമര്‍ശനം ഉന്നയിച്ചു. നട്ടെല്ലുള്ള ജഡ്ജിമാരുണ്ടെങ്കില്‍ ദിലീപിന് ജാമ്യം ലഭിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.