നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന വ്യാപകം; കച്ചവടക്കാര്‍ പതിന്മടങ്ങ് ലാഭം കൊയ്യുന്നു. ലഹരിവസ്തുക്കളായ ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവയുടെ നിരോധനം വന്നതോടെ രഹസ്യ വില്പനയിലൂടെ കച്ചവടക്കാര്‍ വന്‍ നേട്ടമുണ്ടാക്കുന്നു. നികുതി നഷ്ടവും ഉപഭോഗവും വര്‍ധിക്കുകയാണ് ഉണ്ടായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നിരോധനത്തിന് മുന്പുണ്ടായിരുന്നതിന്റെ മൂന്നിരട്ടിയും നാലിരട്ടിയും വില നല്‍കിയാണ് ഉപഭോക്താക്കള്‍ക്ക് ഹാന്‍സ് ഇപ്പോള്‍ ലഭ്യമാകുന്നത്. മുപ്പതെണ്ണമടങ്ങിയ ചെറു പായ്ക്കറ്റുകളടങ്ങിയ ബാഗ് ഒന്നിന് 70 രൂപയായിരുന്നപ്പോള്‍ മൂന്ന് രൂപ മുതല്‍ അഞ്ച് രൂപ വരെയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ 200 രൂപ മുതല്‍ 300 രൂപ വരെ നല്കി വാങ്ങി വില്പന നടത്തുന്നതും പതിനഞ്ചും ഇരുപതും രൂപയ്ക്കാണ്.
കെട്ടിട നിര്‍മാണ മേഖലയിലുള്ളവര്‍, അന്യസംസ്ഥാന തൊഴിലാളികളായ സ്ത്രീകളും പുരുഷന്മാരും ഇതിന്റെ ഉപഭോക്താക്കളാണ്. ഇതാണ് അരൂര്‍ മേഖലയില്‍ ഹാന്‍സ് വില്പന വ്യാപകമാകാന്‍ കാരണം.