അരിയും പഞ്ചസാരയും ചോദിച്ചെത്തിയ മാവോയിസ്റ്റ് സംഘം യുവാവിനെ ആക്രമിച്ചു

മലപ്പുറം| WEBDUNIA| Last Modified ശനി, 21 ഡിസം‌ബര്‍ 2013 (16:13 IST)
PRO
PRO
മലപ്പുറം പൂക്കോട്ടുംപാടത്താണ് സംഭവം. മാവോയിസ്റ്റുകള്‍ എന്ന് സംശയിക്കുന്ന സംഘം കബീര്‍ എന്ന യുവാവിനെയാണ് ആക്രമിച്ചത്. അര്‍ധരാത്രി വീട്ടിലെത്തിയ സംഘം അരിയും പഞ്ചസാരയും ആവശ്യപ്പെടുകയായിരുന്നു.

സംഘത്തിന് കബീര്‍ പഞ്ചസാര നല്‍കി. എന്നാല്‍ അരിയില്ലെന്ന് പറഞ്ഞപ്പോഴായിരുന്നു ആക്രമണം. ഇയാളെ പിടിച്ച് തല പലതവണ ചല ചുമരിലിടിച്ചു.

അക്രമിച്ച സംഘത്തില്‍ രണ്ട് പേര്‍ മലയാളമാണ് സംസാരിച്ചതെന്നും ഒപ്പം സ്ത്രീകള്‍ ഉണ്ടായിരുന്നു എന്നും കബീര്‍ പൊലീസിന് മൊഴി നല്‍കി. പരുക്കേറ്റ കബീര്‍ ചികിത്സയിലാണ്.

സംഭവത്തെ തുടര്‍ന്ന് പൊലീസും വനപാലകരും തെരച്ചില്‍ നടത്തി. കബീറിന്റെ വീടിന് സമീപം മുമ്പും സംശയാസ്പദമായ രീതിയില്‍ ആളുകള്‍ എത്തിയിരുന്നു എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :