വോട്ടെണ്ണലില്‍ കൃത്രിമം; നേപ്പാളില്‍ മാവോയിസ്റ്റ് പാര്‍ട്ടി വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു

കാഠ്മണ്ഠു| WEBDUNIA|
PRO
നേപ്പാളില്‍ ഭരണഘടന നിര്‍മാണ സഭയിലേക്കുള്ള തെരഞ്ഞടുപ്പില്‍ വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്നാരോപിച്ച് മാവോയിസ്റ്റ് പാര്‍ട്ടി വോട്ടെണ്ണല്‍ ബഹിഷ്‌കരിച്ചു.

തെരഞ്ഞെടുപ്പില്‍ മാവോയിസ്റ്റ് പാര്‍ട്ടി അധ്യക്ഷന്‍ പ്രചണ്ഡ ദയനീയമായി പരാജയപ്പെട്ടിരുന്നു. 2008ല്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലത്തില്‍നിന്നു തന്നെയാണ് ഇത്തവണ പരാജയപ്പെട്ടത്. ബാലറ്റ് ബോക്‌സുകള്‍ കൊണ്ടുപോകുന്നതിനിടെയും വോട്ടെണ്ണലിനിടെയും കൃത്രിമം നടന്നിട്ടുണ്ടെന്നാണ് യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ മാവോയിസ്റ്റ് പാര്‍ട്ടി ആരോപിക്കുന്നത്.

രാജ്യത്തെ 159 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെയാണ് വോട്ടെണ്ണലില്‍ കൃത്രിമം നടന്നെന്ന് മാവോയിസ്റ്റ് പാര്‍ട്ടി ആരോപിച്ചത്. പാര്‍ട്ടി നേതാവ് പുഷ്പ കമാല്‍ ദഹാലാണ് വോട്ടെണ്ണല്‍ ബഹിഷ്‌കരിക്കുന്നതായി അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :