അയല്‍ വീട്ടിലെ കുളിമുറിയില്‍ ഒളിക്യാമറ വച്ച ഇലക്ട്രീഷ്യന്‍ പിടിയില്‍. തിരുവനന്തപുരം മുട്ടടയിലാണ് സംഭവം. മുട്ടട സ്വദേശി കെ രഘുവാണ് പിടിയിലായത്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക നേതാവാണ് ഇയാള്‍. എട്ടുമാസം മുന്‍പ് വാട്ടര്‍ ഹീറ്റര്‍ ഘടിപ്പിക്കാന്‍ നടത്തിയ പണികള്‍ക്കിടെയാണു ക്യാമറ സ്ഥാപിച്ചതെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. എന്നാല്‍ കുളിമുറിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഒന്നും കണ്ടില്ലെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.
ക്യാമറ നേരത്തെ വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നെങ്കിലും വാട്ടര്‍ഹീറ്ററിന്റെ അനുബന്ധ ഉപകരണമാണ് ഇതെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ കഴിഞ്ഞദിവസം വീട്ടില്‍ എത്തിയ അതിഥിയാണ് ഇത് ക്യാമറയാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സ്വന്തം വീടിന്റെ മേല്‍ക്കൂരയോടു ചേര്‍ത്തു സ്ഥാപിച്ച വൈഫൈ സംവിധാനം ഉപയോഗിച്ച് അതിലൂടെ ദൃശ്യങ്ങള്‍ സ്വന്തം കംപ്യൂട്ടറില്‍ എത്തിച്ചിരുന്നതെത് എന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതേതുടര്‍ന്ന് ക്യാമറയും കമ്പ്യുട്ടറും മറ്റ് സംവിധാനങ്ങളും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്‌ത പ്രദേശത്തെ മറ്റ് വീടുകളിലും ക്യാമറ സ്ഥാപിച്ചിട്ടുണ്ടോയെന്നു സംശയമുണ്ട്.