അമൃതാനന്ദമയി ആശ്രമവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണത്തിനില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍. ആരെയും കുറിച്ച് കാര്യങ്ങള്‍ അറിയാതെ സംസാരിക്കുന്നത് ശരിയല്ല.
ആശ്രമവുമായി ബന്ധപ്പെട്ട വിവാദം താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അതിനാല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നും സുധീരന്‍ പറഞ്ഞു. കുറവിലങ്ങാട് എംഎ ജോണ്‍ അനുസ്മരണ ചടങ്ങിന് എത്തിയതായിരുന്നു സുധീരന്‍.