കെപിസിസി അധ്യക്ഷന്‍: ചര്‍ച്ചക്കായി ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഡല്‍ഹിയില്‍

ന്യൂഡല്‍ഹി| WEBDUNIA|
PRO
ആഭ്യന്തരമന്ത്രിസ്ഥാനം ഏറ്റെടുത്തെതിനെത്തുടര്‍ന്ന് ഒഴിവുവന്ന കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് പുതിയ കെപിസിസി അധ്യക്ഷനെ തെരഞ്ഞടുക്കുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ ഇന്ന് നടക്കുമെന്ന് റിപ്പോര്‍ട്ട്.

ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ ഡല്‍ഹിയിലെത്തി. നിലവിലെ നിയമസഭ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരിനാണ് മുന്‍ഗണന.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രി ആയതോടെയാണ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാനുള്ള ചര്‍ച്ചകള്‍ തുടങ്ങിയത്. ഡല്‍ഹിയിലെത്തിയ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.

സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, വി ഡി സതീശന്‍ എന്നിവരുടെ പേരുകളാണ് അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇരുഗ്രൂപ്പുകള്‍ക്കും സ്വീകാര്യനാണെന്നുള്ളതാണ് ജി കാര്‍ത്തികേയന്റെ അനുകൂലഘടകം.

ജി കാര്‍ത്തികേയന്‍ അധ്യക്ഷനായാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് ആരെ തെരഞ്ഞെടുക്കും എന്നതിനെ സംബന്ധിച്ചും ചര്‍ച്ചകളും നടന്നേക്കും.വി ഡി സതീശനാകും ഇതിന് മറുപടിയെന്നാണ് സൂചന.

മലബാറില്‍ നിന്നാകണം പുതിയ പ്രസിഡന്റെന്ന് കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും എ കെ ആന്റണിയും സ്വീകരിക്കുന്ന നിലപാടുകളാവും അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുയെങ്കിലും ചെന്നിത്തലക്കും ഉമ്മന്‍‌ചാണ്ടിക്കും തന്നെയാകും അന്തിമതീരുമാനത്തിന് സ്വാതന്ത്രം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :