അമൃതാനന്ദമയി മഠത്തിനെതിരെ കേസെടുക്കില്ല, പ്രാഥമികാന്വേഷണം മാത്രം!!!

കൊല്ലം| WEBDUNIA| Last Modified ബുധന്‍, 26 ഫെബ്രുവരി 2014 (11:56 IST)
PRO
അമൃതാനന്ദമയി മഠത്തിനെതിരായ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ശുപാര്‍ശയെന്ന് റിപ്പോര്‍ട്ട്‍. സുപ്രീം കോടതിയിലെ അഭിഭാഷകനായ ദീപക് പ്രകാശ് നല്‍കിയ പരാതിയിലാണ് കരുനാഗപ്പള്ളി പൊലീസ് നിയമോപദേശം നേടിയതത്രെ.

പ്രാഥമിക അന്വേഷണം മാത്രം മതിയെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്നും തീരുമാനിച്ചതായാണ് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചത്. പരാമര്‍ശിക്കുന്നവരെ നോട്ടീസ് കൊടുത്ത് വിളിച്ച് വിശദാംശങ്ങള്‍ തേടാനാകുമത്രെ,

പ്രോസിക്യൂഷ്യന്‍ ഡയറക്ടര്‍ ജനറലുമായി കൂടിയാലോചിച്ച ശേഷമാണ് ഗവ പ്ളീഡര്‍ നിയമോപദേശം നല്‍കിയത്. അതേസമയം പരാതിക്കാര്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാമെന്നും നിയമോപദേശത്തിലുണ്ട്.

അമൃതാനന്ദമയിയുടെ മുന്‍ സന്തതസഹചാരിയുടെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മഠത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കരുനാഗപ്പള്ളി പൊലീസിനും ഡിജിപിക്കും പരാതി നല്‍കിയത്.

അമൃതാനന്ദമയിയുടെ സന്തതസഹചാരിയായിരുന്ന വിദേശവനിത ഗെയ്ല്‍ ട്രെഡ്വല്ലിന്റെ ‘വിശുദ്ധ നരകം‘ എന്ന പുസ്തകം വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :