അമൃതാനന്ദമയി മഠം: കോടതിയലക്‍ഷ്യ ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി| Harikrishnan| Last Updated: വെള്ളി, 2 മെയ് 2014 (12:49 IST)
മുന്‍ അന്തേവാസി ഗെയ്ല്‍ ട്രെഡ്‌വലിന്റെ പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മാതാ അമൃതാനന്ദമയി മഠത്തിനെതിരേ കേസെടുക്കാത്തത് കോടതിയലക്‌ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിക്കപ്പെട്ട ഹര്‍ജി
സുപ്രീംകോടതി തള്ളി. മഠത്തിനെതിരേ കേസെടുക്കാന്‍ പര്യാപ്തമായ തെളിവുകളില്ലെന്ന് കേരളം അറിയിച്ചതിനെ തുടര്‍ന്നാണിത്.

ഡിജിപി: കെഎസ് ബാലസുബ്രഹ്മണ്യം,​ മുന്‍ ആഭ്യന്തര സെക്രട്ടറി എല്‍ രാധാകൃഷ്ണന്‍, കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ദേബേഷ് കുമാര്‍ ബെഹ്റ എന്നിവര്‍ക്കെതിരേ കോടതിയലക്‌ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും സ്വാധീനത്തിന് വഴങ്ങിയാണ് കേസെടുക്കാത്തതെന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.

ആരോപണങ്ങളെ കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയെങ്കിലും കേസെടുക്കുന്നതിന് വേണ്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് കേരളത്തിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെകെ വേണുഗോപാല്‍ അറിയിച്ചു. 20 വര്‍ഷം മുന്പ് നടന്ന സംഭവത്തില്‍ കേസെടുക്കാനാവില്ലെന്നും കേരളം ബോധിപ്പിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :